വാരാന്ത്യ റിപ്പോർട്ട്
ബി.എഡ് കരിക്കുല ത്തിൻ്റെ ഭാഗമായ മൂന്നാം സെമസ്റ്റർ അധ്യാപന പരിശീലനത്തിന്റെ അവസാന വാരമായിരുന്നു കഴിഞ്ഞത്. എല്ലാ ആഴ്ചകളെയും അപേക്ഷിച്ചു വളരെ പ്രത്യേകത നിറഞ്ഞ ഒരാഴ്ചയായിരുന്നു കഴിഞ്ഞത്. അധ്യാപന പരിശീലക എന്ന നിലയിൽ പൂർത്തിയാക്കേണ്ട 42 പാഠാസൂത്രണവും സൈക്കോളജി, ഫിലോസഫി, ടെക്നോളജി തുടങ്ങിയ വിഷയങ്ങളുടെ പ്രവർത്തനങ്ങളും യോഗ, ഹെൽത്ത് തുടങ്ങിയവയുടെ പാഠാസൂത്രണവും ചെയ്തുതീർക്കേണ്ട എല്ലാവിധ പ്രവർത്തനങ്ങളും കൃത്യസമയത്ത് തന്നെ പൂർത്തിയാക്കാൻ കഴിയുഞ്ഞു. അധ്യാപന പരിശീലനത്തോടൊപ്പം സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിലും പരിപാടികളിലും പൂർണ്ണമായ പങ്കാളിത്തം ഉറപ്പുവരുത്തി. അധ്യാപകർ നൽകിയ പാഠഭാഗങ്ങൾ കൃത്യസമയത്ത് തന്നെ പൂർത്തിയാക്കുകയും കുട്ടികൾ പൂർണമായി ആശയം ഉൾക്കൊണ്ടു എന്ന് ഉറപ്പുവരുത്തുകയും നിദാന ശോധക പരീക്ഷയും സിദ്ധി ശോധ ക പരീക്ഷയും നടത്തി. ഈ ആഴ്ചയിലെ ആദ്യ ദിവസമായ തിങ്കളാഴ്ച പതിവുപോലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തി രജിസ്റ്ററിൽ ഒപ്പുവെച്ച ശേഷം അനുവദിച്ചിട്ടുള്ള മുറിയിലേക്ക് പോയി. എനിക്കിന്ന് 8 A യില് രണ്ടു പിരീഡ് ഉണ്ടായിരുന്നു. രണ്ടു പിരീഡ് സിദ്ധി ശോധക പരീക്ഷ നടത്തി. ഈ ആഴ്ചയിലെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ...