വാരാന്ത്യ റിപ്പോർട്ട്
വാരാന്ത്യ റിപ്പോർട്ട്
മൂന്നാം സെമസ്റ്റർ ബി.എഡ് കരിക്കുലത്തിൻ്റെ ഭാഗമായ അദ്ധ്യാപന പരിശീലനത്തിൻ്റെ ആറാം വാരം ആയിരുന്നു കഴിഞ്ഞത്. പൊതുവെ എല്ലാ ആഴ്ചകളെയും അപേക്ഷിച്ച് മെച്ചപ്പെട്ട ഒരു ആഴ്ച ആയിരുന്നു കഴിഞ്ഞത്.
ഈ ആഴ്ചയിലെ ആദ്യ ദിനമായ (30-09-24) തിങ്കൾ പതിവ് പോലെ കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തി രജിസ്റ്റർ ഒപ്പ് വെച്ച ശേഷം ഞങ്ങൾക്ക് അനുവദിച്ച ക്ലാസ്സിലേക്ക് പോയി.
രാവിലെ മൂന്നാമത്തെ പിരീഡും ഉച്ചയ്ക്ക് ശേഷം ആറാമത്തെ പിരീഡും ക്ലാസ്സ് എടുത്തു.
ഈ ആഴ്ചയിലെ രണ്ടാം ദിനമായ (01-10-24) ചൊവ്വ രാവിലെ കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തി. മൂന്നാമത്തെ പിരീഡ് ക്ലാസിൽ പോയി. ഉച്ചക്ക് ഭക്ഷണം വിളമ്പാൻ പോയി.
ആറാമത്തെ പിരീഡ് കേരള സർക്കാർ മലയാള ഭാഷാ പ്രതിഭകൾക്കായുള്ള "വാഗ്മയ" എന്ന പരീക്ഷ നടത്താനായി പോയി.
ഈ ആഴ്ചയിലെ മൂന്നാം ദിനം അവധി ആയിരുന്നു. നാലാം ദിനമായ (03-10-24) വ്യാഴം രാവിലെ കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തി. 3,4,6പിരീഡുകൾ എനിക്ക് 8 എ യിൽ ക്ലാസ് ഉണ്ട് ആയിരുന്നു.
ഈ ആഴ്ചയിലെ അവസാന ദിവസമായ (04-10-24) രാവിലെ കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തി. 2,3 പിരീഡ് എനിക്ക് ക്ലാസ് ഉണ്ട് ആയിരുന്നു. ശേഷം നാലാമത്തെ പിരീഡ് 9 F il yoga എടുത്തു. അഞ്ചാമത്തെ പിരീഡ് 8 B yil ഹെൽത്തിൻ്റെ ക്ലാസ് എടുത്തു.

Comments
Post a Comment