വാരാന്ത്യ റിപ്പോർട്ട്

വാരാന്ത്യ റിപ്പോർട്ട് മൂന്നാം സെമസ്റ്റർ ബി.എഡ് കരിക്കുലത്തിൻ്റെ ഭാഗമായ അദ്ധ്യാപന പരിശീലനത്തിൻ്റെ ഏഴാം വാരം ആയിരുന്നു കഴിഞ്ഞത്. പൊതുവെ എല്ലാ ആഴ്ചകളെയും അപേക്ഷിച്ച് മെച്ചപ്പെട്ട ഒരു ആഴ്‌ ആയിരുന്നു കഴിഞ്ഞത്. ഈ ആഴ്ചയിലെ ആദ്യ ദിനം 3,6 പിരീഡ് 8 A യില് ക്ലാസ് എടുത്തു. നാലാമത്തെ പിരീഡ് ഫിലോസഫിയുടെ മൂല്യ വികസനത്തിൻ്റെ പ്രവർത്തനം ചെയ്യിക്കാനും ക്ലാസ് എടുക്കാനും പോയി. ഈ ആഴ്ചയിലെ രണ്ടാം ദിനമായ ( 08-10-24 ) പതിവ് പോലെ രാവിലെ കൃത്യ സമയത്ത് തന്നെ സ്കൂൾ എത്തി. ഇന്ന് സ്കൂളിൽ ശാസ്ത്ര മേള ഉണ്ട് ആയിരുന്നു. 3,6 പിരീഡ് 8 A യില് ക്ലാസ് എടുത്തു. ഉച്ചക്ക് ഭക്ഷണം വിളമ്പാൻ പോയി. ഈ ആഴ്ചയിലെ മൂന്നാം ദിനമായ ( 09-10-24 ) രാവിലെ 9.30 ക്ക് സ്കൂളിൽ എത്തി. രാവിലെ ആദ്യ പിരീഡ് തന്നെ എനിക് 8 A യില് ക്ലാസ് ഉണ്ടായിരുന്നു. സംഗീത മിസ്സ് ക്ലാസ് കാണാനായി വന്നു. ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് "നാസ് " ൻ്റെ പരീക്ഷ നടത്താനായി ഇന്ന് പോയി. ഈ ആഴ്ചയിലെ നാലാം ദിനമായ ( 10-10-24 ) രാവിലെ കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തി. രജിസ്റ്റർ ഒപ്പ് വെച്ച ശേഷം ഞങ്ങൾക്ക് അനുവദിച്ച മുറിയിലേക്ക് പോയി. 3,4 പിരീഡുകൾ എനിക്ക് 8 A യിൽ ക്ലാസ് ഉണ്ടായിരുന്നു. ഇന്ന് സ്കൂളിൽ നിന്ന് 10 ഇലെ കുട്ടികളുമായി അധ്യാപകർ പഠനയാത്രക്ക് പോയതിനാൽ അധ്യാപകർ കുറവായിരുന്നു. ആയതിനാൽ ഞങ്ങൾക്ക് ആവിഷ്യത്തിന് പിരീഡുകൾ ലഭിച്ചു. നല്ല ഒരു ആഴ്ച ആയിരുന്നു കഴിഞ്ഞത്. ക്ലാസ്സുകൾ എല്ലാം ലഭിച്ചു. പാഠാത്രസൂത്രണം എല്ലാം മുന്നോട്ട് പോകുന്നുണ്ട്. മറ്റ് പ്രവർത്തനങ്ങൾ ചെയ്യിക്കാൻ കഴിയുന്നുണ്ട്.

Comments