വാരാന്ത്യ റിപ്പോർട്ട്
മൂന്നാം സെമസ്റ്റർ ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായ അധ്യാപന പരിശീലനത്തിൻ്റെ രണ്ടാമത്തെ വാരമായിരുന്നു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കൂറച്ച്കൂടി മെച്ചപ്പെട്ട അഴ്ച്ചയായിരുന്നു ഇത്. കഴിഞ്ഞ ആഴ്‌ചയിലെ ക്ലാസുകളിൽ വരുത്തിയ പോരായ്‌മകളെല്ലാം ഈ ആഴ്‌ചയിൽ പരമാവധി പരിഹരിക്കാൻ സാധിച്ചു. ഓണപരീക്ഷ അടുത്തതിനാലും പാഠഭാഗങ്ങൾ പഠിപ്പിച്ച് തീരാനുള്ളതിനാലും ഒരു ദിവസംതന്നെ ഒന്നിൽ അതികം ക്ലാസ്സുകളിൽ കയറേണ്ടി വന്നു. ഈ ആഴ്‌ചയിലെ ആദ്യനിനം (21-08-2024) പതിവുപോലെ കൃത്യസമയത്ത് സ്‌കൂളിൽ എത്തി, ആദ്യത്തെ പിരീഡും മൂന്നാത്തെ പിരിഡും 8 A യില് ക്ലാസ്സുണ്ടായിരുന്നു. പാഠാസൂത്രണവും അതിന് വേണ്ട പഠന സഹായികളും എടുത്ത്, വേണ്ട തയാറെടുപ്പുകളുമായി ക്ലാസിലേക്ക് പോയി. നന്നായി ക്ലാസ് എടുത്ത ശേഷം ഉച്ചഭക്ഷണം കുട്ടികൾക്ക് വിളമ്പി കൊടുക്കാനായി പോയി. ആറാമത്തെ പിരീഡ് പൂന്തോട്ട പരിപാലനത്തിനായി 9 B യിലെ കുട്ടികളോടൊപ്പം ചേർന്നു. രണ്ടാമത്തെ ദിനം ആയ (29-08-2024) ന് കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തി രജിസ്റ്റർ ഒപ്പ് വെച്ച ശേഷം 2,3 പിരീഡുകൾ ക്ലാസിൽ കയറി. ഉച്ചക്ക് ശേഷമുള്ള സമയം ചെയ്ത് തീർക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്തു. മൂന്നാമത്തെ ദിനമായ (30-08-2024) ...