വാരാന്ത്യ കുറിപ്പ്
തയാറെടുപ്പ് വാരം
ബി. എഡ് മൂന്നാം സെമസ്റ്റർ പാഠ്യപദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ടതും നിർണായകവുമായ പ്രവർത്തനങ്ങളിൽ ഒന്ന് അധ്യാപന പരിശീലനമാണ്. ക്ലാസ് മുറികളിൽ നിന്ന് നേടിയ അറിവിനെയും സിദ്ധാന്തങ്ങളേയും വിദ്യാർത്ഥികൾക്ക് മുന്നിൽ യാഥാർത്ഥ്യ ബോധന പ്രക്രിയകളിലൂടെ നടപ്പിലാക്കുകയാണ്.
ബി. എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി പൂച്ചാക്കൽ എസ്.എൻ. ട്രെയിനിങ് കോളജിലെ വിദ്യാർഥികൾക്ക് 2024 ആഗസ്റ്റ് 21 മുതൽ ഒക്ടോബർ 31 വരെ അധ്യാപന പരിശീലന ത്തിനായി അനുവദിച്ചു. അധ്യാപന പരിശിലനത്തിന് പോകുന്നതിനുവേണ്ടി തയാറെടുപ്പുകൾ നടത്താൻ ഞങ്ങൾക്ക് 12 മുതൽ തയാറെടുപ്പുവാരം നൽകി. ഞങ്ങളുടെ പ്രിൻസിപ്പാൾ ഓരോ അധ്യാപക വിദ്യാർത്ഥികൾക്കും അനുവദിച്ചിട്ടുള്ള സ്‌കൂളുകളുടെ ലിസ്റ്റ് അവതരിപ്പിച്ചു. അധ്യാപക പരിശീലനത്തിനായി എനിക്ക് എസ്. എൻ. എച്ച്. എസ്.എസ് ശ്രീകണ്ഠേശ്വരമാണ് ലഭിച്ചത്. തുടർന്ന് ടീച്ചർ വേണ്ട നിർദ്ദേശങ്ങൾ ഞങ്ങൾക്ക് നൽകി.
തയാറെടുപ്പിനായി അനുവദിച്ച സമയത്ത് ഞങ്ങൾ പാഠാസൂത്രണം, തുടർപ്രവർത്തനം, പഠനപ്രവർത്തനം,
ചാർട്ട്, ആക്ടിവിറ്റി കാർഡ് തുടങ്ങിയ പഠനസഹായികൾ തയാറാക്കി. പാഠഭാഗങ്ങൾ വായിച്ചു മനസ്സിലാക്കി. സമഗ്രയിൽ നിന്നും ക്ലാസുകളും കണ്ട് മനസിലാക്കി.
പ്രഥമ അധ്യാപികയുടെ നിർദ്ദേശ പ്രകാരം സ്കൂളിലേക്ക് പോകുന്നതിനു മുൻപ് ആയി അഞ്ച് പാഠാസൂത്രണവും അതിന് വേണ്ട ബോധനസഹായികളും മറ്റും തയാറാക്കി ഓപ്ഷൻ അദ്ധ്യാപികയെ കാണിച്ച് ഒപ്പ് വാങ്ങി.
സ്കൂളിലേക്ക് പോകുന്നതിന് മുൻപ് കൃത്യമായ തയാറെടുപ്പ് പൂർത്തിയാക്കി എന്ന് പ്രഥമ അദ്ധ്യാപികയും ഓപ്ഷൻ അദ്ധ്യാപികയും ഉറപ്പ് വരുത്തി.
ദിനം -1
സ്‌കൂളിൽ ഇന്ന് ഞങ്ങളുടെ ആദ്യത്തെ ദിവസമായിരന്നു. കൃത്യം 9.20ന് തന്നെ സ്കൂൾ കവാടത്തിലെത്തി തുടർന്ന് രജിസ്റ്ററിൽ ഒപ്പ് വെച്ചശേഷം ഞങ്ങൾ അതായത് വിഷയാധ്യാപകരെ കണ്ട് വേണ്ട നിർദ്ദേശങ്ങൾ സ്വീകരിച്ചു. പാഠാസൂത്രണം മലയാളം അദ്ധ്യാപികയെ കൊണ്ട് ഒപ്പ് വാങ്ങിയ ശേഷം ഞങ്ങൾക്ക് അനുവദിച്ച മുറിയിലേക്ക് പോയി.
മൂന്നാമത്തെ പിരീഡ് കുട്ടികളെ പരിചയപ്പെടാനും ഉപയോഗിച്ചു.
ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പാൻ പോയി. അവസാനത്തെ ഐ.ടി പിരീഡ് പകരം ലഭിച്ചു. ആ സമയം ക്ലാസ്സ് എടുത്തു.
ദിനം -2
ഇന്നത്തെ ദിവസം രാവിലെ കൃത്യ സമയത്ത് തന്നെ സ്കൂൾ എത്തി. മൂന്നാമത്തെയും അവസാനത്തെയും പിരീഡ് ആണ് എനിക് ക്ലാസ്സ് ഉണ്ടായിരുന്നത്.
അന്നത്തെ ക്ലാസ് വലിയ കുഴപ്പം ഇല്ലാതെ പോയി.
ദിനം -3
ഇന്നത്തെ ദിവസവും പതിവ് പോലെ കൃത്യ സമയത്ത് എത്തി, രജിസ്റ്റർ ഒപ്പ് വെച്ചു അദ്ധ്യത്തെ പിരീഡ് തന്നെ എനിക് 8A il പകരം കയറാൻ മലയാളം അധ്യാപികയുടെ നിർദ്ദേശം ഉണ്ട് ആയിരുന്നു. 4 മത്തെ പിരീഡ് 9-ാം ക്ലാസ്സിന് സംസ്ഥാന തലത്തിലെ
ഒരു അച്ചീവ്മെൻ്റ് പരീക്ഷ ഉണ്ട് ആയിരുന്നു അത് നടത്താനായി 9 C il പോയി.
ഈ ആഴ്ച വലിയ കുഴപ്പം ഇല്ലാതെ പോയി. ആദ്യത്തെ ആഴ്ച ആയത് കൊണ്ട് നല്ല ആശങ്ക ഉണ്ട് ആയിരുന്നു. ക്ലാസുകൾക്ക് പല പോരായ്മകളും ഉള്ളത് ആയി എനിക് സ്വയം തോന്നി. വേണ്ട മാറ്റങ്ങളും പുതിയ പുതിയ അദ്ധ്യാപന മാർഗ്ഗവും കൈക്കൊള്ളണം എന്ന് എനിക്ക് തോന്നി.
കുട്ടികൾ നല്ല ആശയവിനിമയം ഉള്ളവരും അച്ചടക്കം ഉള്ളവരും ആയതിനാൽ വലിയ പ്രയാസം നേരിടേണ്ടി വന്നില്ല.
പുതിയ ഒരു അനുഭവം ആയിരുന്നു.

Comments
Post a Comment