വാരാന്ത്യ റിപ്പോർട്ട്
മൂന്നാം സെമസ്റ്റർ ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായ അധ്യാപന പരിശീലനത്തിൻ്റെ രണ്ടാമത്തെ വാരമായിരുന്നു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കൂറച്ച്കൂടി മെച്ചപ്പെട്ട അഴ്ച്ചയായിരുന്നു ഇത്. കഴിഞ്ഞ ആഴ്‌ചയിലെ ക്ലാസുകളിൽ വരുത്തിയ പോരായ്‌മകളെല്ലാം ഈ ആഴ്‌ചയിൽ പരമാവധി പരിഹരിക്കാൻ സാധിച്ചു. ഓണപരീക്ഷ അടുത്തതിനാലും പാഠഭാഗങ്ങൾ പഠിപ്പിച്ച് തീരാനുള്ളതിനാലും ഒരു ദിവസംതന്നെ ഒന്നിൽ അതികം ക്ലാസ്സുകളിൽ കയറേണ്ടി വന്നു.
ഈ ആഴ്‌ചയിലെ ആദ്യനിനം (21-08-2024) പതിവുപോലെ കൃത്യസമയത്ത് സ്‌കൂളിൽ എത്തി, ആദ്യത്തെ പിരീഡും മൂന്നാത്തെ പിരിഡും 8 A യില് ക്ലാസ്സുണ്ടായിരുന്നു. പാഠാസൂത്രണവും അതിന് വേണ്ട പഠന സഹായികളും എടുത്ത്, വേണ്ട തയാറെടുപ്പുകളുമായി ക്ലാസിലേക്ക് പോയി. നന്നായി ക്ലാസ് എടുത്ത ശേഷം ഉച്ചഭക്ഷണം കുട്ടികൾക്ക് വിളമ്പി കൊടുക്കാനായി പോയി.
ആറാമത്തെ പിരീഡ് പൂന്തോട്ട പരിപാലനത്തിനായി 9 B യിലെ കുട്ടികളോടൊപ്പം ചേർന്നു. രണ്ടാമത്തെ ദിനം ആയ (29-08-2024) ന് കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തി രജിസ്റ്റർ ഒപ്പ് വെച്ച ശേഷം 2,3 പിരീഡുകൾ ക്ലാസിൽ കയറി. ഉച്ചക്ക് ശേഷമുള്ള സമയം ചെയ്ത് തീർക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്തു. മൂന്നാമത്തെ ദിനമായ (30-08-2024) ന് കൃത്യ സമയത്ത് തന്നെ സ്കൂൾ എത്തി. രണ്ടാമത്തെ പിരീഡ് കുട്ടികൾക്ക് ഐ. ടി ക്വിസ് നടത്താനായി പോയി ശേഷം 3,4 പിരീഡുകൾ എനിക്ക് ക്ലാസ്സ് ഉണ്ട് ആയിരുന്നു. ഉച്ചക്ക് ശേഷം ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് സംസ്ഥാന തലത്തിലെ അച്ചീവ്മെൻ്റ് ടെസ്റ്റ് നടത്താനും അതിൻ്റെ പേപ്പർ പരിശോധിക്കാനും ഉച്ചക്ക് ശേഷം ഉള്ള സമയം ചിലവഴിച്ചു.

Akshara thettu kurakkuka
ReplyDelete