വാരാന്ത്യ റിപ്പോർട്ട്

നാലാം സെമസ്റ്റർ അധ്യാപന പരിശീലനത്തിന് അവസാനവാരം ആയിരുന്നു കഴിഞ്ഞത്. എല്ലാ ആഴ്ചയിലെയും പോലെ ഈ ആഴ്ചയും നന്നായി കടന്നുപോയി. ഞങ്ങൾക്ക് നൽകിയിരുന്ന പോർഷൻ എല്ലാം കൃത്യസമയത്ത് തന്നെ തീർക്കാൻ സാധിച്ചു. ഈ ആഴ്ചയിലെ ആദ്യ ദിനമായ (13-01-25) തിങ്കളാഴ്ച രാവിലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തി രജിസ്റ്ററിൽ ഒപ്പ് വച്ച ശേഷം ഞങ്ങൾക്ക് അനുവദിച്ച മുറിയിലേക്ക് പോയി. ഇന്ന് എനിക്ക് ടൈംടേബിൾ പ്രകാരം രണ്ട് പീരിഡ് ക്ലാസ് ഉണ്ടായിരുന്നു. രണ്ട് പാഠസൂത്രണവും എടുത്തു. ഇന്ന് എൻറെ ക്ലാസ് ഒബ്സർ ചെയ്യാൻ വേണ്ടിയിട്ട് കൃഷ്ണപ്രിയ മിസ്സ് വന്നിരുന്നു. ഈ ആഴ്ചയിലെ രണ്ടാം ദിനമായ (14-01-25) ചൊവ്വാഴ്ച രാവിലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തി രജിസ്റ്ററിൽ ഒപ്പുവെച്ച ശേഷം ഞങ്ങൾക്ക് അനുവദിച്ച മുറിയിലേക്ക് പോയി. ഇന്ന് എനിക്ക് ടൈംടേബിൾ പ്രകാരം മൂന്നാമത്തെ പീരീഡ് ആയിരുന്നു 8 A യില് ക്ലാസ് ഉണ്ടായിരുന്നത്. ഈ ആഴ്ചയിലെ മൂന്നാം ദിനമായ (15-01-25) രാവിലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തി രജിസ്റ്ററിൽ ഒപ്പുവെച്ച ശേഷം ഞങ്ങൾക്ക് അനുവദിച്ച മുറിയിലേക്ക് പോയി. ഇന്ന് എനിക്ക് ടൈംടേബിൾ പ്രകാരം മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. പക്ഷേ രണ്ടാമത്തെ പിരീഡ് സബ്സ്റ്റിറ്റ്യൂഷൻ കിട്ടി. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ പോയി. ഉച്ചയ്ക്ക് ശേഷം ക്ലാസ് ഉണ്ടായിരുന്നില്ല ഈ ആഴ്ചയിലെ നാലാം ദിനമായ (16-01-25) വ്യാഴം രാവിലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തി രജിസ്റ്ററിൽ ഒപ്പ് വച്ച ശേഷം ഞങ്ങൾക്ക് അനുവദിച്ച മുറിയിലേക്ക് പോയി. ഇന്ന് എനിക്ക് ടൈംടേബിൾ പ്രകാരം മൂന്നാമത്തെ പീരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. പാഠാസൂത്രണം എടുത്ത് തീർക്കാൻ ഉള്ളതെല്ലാം എടുത്ത് തീർത്തിട്ട് റിവിഷൻ നടത്തി കുട്ടികൾക്ക് വേണ്ട നോട്ടസും നൽകി. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ ആയിപ്പോയി, ശേഷം ക്ലാസ് ഉണ്ടായിരുന്നില്ല. നാളെ സ്കൂളിലെ വാർഷികാഘോഷം ആയതിനാൽ ഇന്ന് എൻറെ അവസാന ക്ലാസ് ആയിരുന്നു. കുട്ടികൾക്ക് മധുരം നൽകി ആശംസകൾ അറിയിച്ചതിനുശേഷം ആണ് ക്ലാസ് അവസാനിപ്പിച്ചത്. ഈ ആയാഴ്ചയിലെ അവസാന ദിനമായ (17-01-25) വെള്ളിയാഴ്ച രാവിലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേർന്നു രജിസ്റ്ററിൽ ഒപ്പുവെച്ച ശേഷം ഞങ്ങൾക്ക് അനുവദിച്ച മുറിയിലേക്ക് പോയി. ഇന്ന് സ്കൂളിൻറെ 41 മത്തെ വാർഷികാഘോഷം ആണ്. ആയതിനാൽ ഇന്ന് സ്കൂളിൽ നിറയെ പരിപാടികളും കുട്ടികളുടെ കലപരമായ മത്സരങ്ങളും ആയിരുന്നു നടന്നത്. ഉച്ചക്ക് ശേഷം ഞങ്ങൾ തിരികെ പോയി. നിറയെ ഓർമ്മകളും അറിവുകളും നേടിയാണ് സ്കൂളിൽ നിന്ന് മടങ്ങുന്നത്.

Comments