വാരാന്ത്യ റിപ്പോർട്ട്
ബി.എഡ് നാലാം സെമസ്റ്റർ അധ്യാപന പരിശീലനത്തിന്റെ അഞ്ചാം വാരമാണ് കഴിഞ്ഞത്. ഈ ആഴ്ചയിൽ എല്ലാ ദിവസവും സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നു. ഒരു നല്ല ആഴ്ചയാണ് കടന്നുപോയത്.
ഈ ആഴ്ചയിലെ ആദ്യ ദിനമായ (06-01-25) തിങ്കൾ, അധ്യാപന പരിശീലനത്തിന്റെ 19 ആം ദിനമായിരുന്നു. മൂന്ന്, ആറ് പീരീഡുകൾ ക്ലാസ് ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ പോയി. ഇന്ന് പ്രത്യേകമായി മറ്റൊന്നും ഉണ്ടായിരുന്നില്ല.
ഈ ആഴ്ചയിലെ രണ്ടാം ദിനമായ (07-01-25) ചൊവ്വ അധ്യാപന പരിശീലനത്തിന്റെ ഇരുപതാം ദിനം ആയിരുന്നു. മൂന്നാമത്തെ പിരീഡ് 8 A യില് ക്ലാസ് ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ ആയിപ്പോയി. ചൊവ്വാഴ്ച സ്കൂളിൽ ക്ലാസ് പി. ടി . എ യോഗം ആയിരുന്നു. ആയതിനാൽ ഉച്ചയ്ക്ക് ശേഷം ക്ലാസ് ഉണ്ടായിരുന്നില്ല.
ഈ ആഴ്ചയിലെ മൂന്നാം ദിനമായ (08-01-25) ബുധനാഴ്ച അധ്യാപന പരിശീലനത്തിന്റെ ഇരുപത്തിയൊന്നാം ദിനം ആയിരുന്നു. മൂന്നാമത്തെ പീരീഡ് ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് നിരീക്ഷണത്തിനായി രമ്യ ടീച്ചർ വന്നിരുന്നു.
ഈ ആഴ്ചയിലെ നാലാം ദിനമായ (09-01-25) വ്യാഴം അധ്യാപന പരിശീലനത്തിന്റെ 22മത്തെ ദിനം ആയിരുന്നു. മൂന്നാമത്തെ പിരീഡ് എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് നിരീക്ഷണത്തിനായി കൃഷ്ണപ്രിയ ടീച്ചർ വന്നിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ പോയി. ഉച്ചയ്ക്ക് ശേഷവും ക്ലാസ് ഉണ്ടായിരുന്നു. മൂന്നരയ്ക്ക് ക്ലാസ് കഴിഞ്ഞു.
ഈ ആഴ്ചയിലെ അവസാന ദിനമായ (10-01-25) വെള്ളി അധ്യാപന പരിശീലനത്തിന്റെ 23 മത്തെ ദിനം ആയിരുന്നു. ഇന്ന് ടൈംടേബിൾ പ്രകാരം ക്ലാസ് ഇല്ലായിരുന്നു. പക്ഷേ 1, 6 എന്നീ പീരീഡുകൾ എനിക്ക് ക്ലാസ് ലഭിച്ചു.

Comments
Post a Comment