വാരാന്ത്യ റിപ്പോർട്ട്

ബി.എഡ് നാലാം സെമസ്റ്റർ അധ്യാപന പരിശീലനത്തിന്റെ നാലാം വാരമാണ് കഴിഞ്ഞത്. ക്രിസ്തുമസ് അവധിക്ക് ശേഷമുള്ള ആഴ്ചയായിരുന്നു. പതിവുപോലെ എല്ലാ ആഴ്ചയും പോലെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോയി. ഈ വാരത്തിലെ ആദ്യ ദിനമായ (30 - 12 - 24) തിങ്കളാഴ്ച അധ്യാപന പരിശീലനത്തിന്റെ പതിനഞ്ചാം ദിനം ആയിരുന്നു. ഒരാഴ്ച നീണ്ട അവധിക്ക് ശേഷം വന്നതിനാൽ കുട്ടികൾ പൊതുവേ കുറവായിരുന്നു. എനിക്ക് തിങ്കളാഴ്ച രണ്ട് പീരിയഡ് ഉണ്ടായിരുന്നു. ഒരു പീരീഡ് ക്ലാസെടുത്തു. ഈ ആഴ്ചയിലെ രണ്ടാം ദിനം ബുധനാഴ്ച ആയിരുന്നു. ചൊവ്വ സ്കൂൾ അവധിയായിരുന്നു. (01 - 01 -) ബുധനാഴ്ച കൃത്യമായി സ്കൂളിൽ എത്തി. മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്സ്. ഒരു പാഠാസൂത്രണം എടുത്തു.ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ പോയി. ശേഷം സ്കൂൾ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക്. ഈ ആഴ്ചയിലെ അടുത്തദിവസം മന്നംജയന്തി ആയിരുന്നു, ആയതിനാൽ അന്ന് അവധി ആയിരുന്നു. (03 - 01 - 25) വെള്ളിയാഴ്ച അധ്യാപന പരിശീലനത്തിൻ്റെ 17 മത്തെദിനം ആയിരുന്നു. വെള്ളി എനിക്ക് പിരീഡ് ഇല്ലാത്ത ദിവസമാണ്. പക്ഷേ സബ്സ്റ്റിറ്റൂഷൻ കിട്ടി.രണ്ട് പാഠാസൂത്രണം എടുത്തു. ഈ ആഴ്ചയിൽ രണ്ട് അവധി വന്നതിനാൽ ചൊവ്വാഴ്ചത്തെ ടൈംടേബിൾ പ്രകാരം ശനി ക്ലാസ് ഉണ്ടായിരുന്നു. ശനി എനിക്ക് മൂന്നാമത്തേ പിരീഡ് 8 A യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. ഒരു പാഠാസൂത്രണം എടുത്തു. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ പോയശേഷം എനിക്ക് ക്ലാസ് ഉണ്ടായിരുന്നില്ല.

Comments