തയ്യാറെടുപ്പ് വാരം

ബി. എഡ് നാലാം സെമസ്റ്റർ പാഠ്യപദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ടതും നിർണായകവുമായ പ്രവർത്തനങ്ങളിൽ ഒന്നാണ് അദ്ധ്യാപന പരിശീലനം. ക്ലാസ്സ് മുറികളിൽ നിന്ന് നേടിയ അറിവിനെയും സിദ്ധാന്തങ്ങളെയും വിദ്യാർഥികൾക്ക് മുന്നിലേക്ക് യഥാർത്ഥ ബോധന പ്രക്രിയയിലൂടെ നടപ്പിലാക്കാൻ പോകുന്നു. ഇത് അദ്ധ്യാപന പ്രക്രിയയിൽ പരിശീലനം നേടി കഴിഞ്ഞു എടുക്കുന്നതിൽ ഞങ്ങളെ സഹായിക്കും. ബി. എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി പൂച്ചാക്കൽ എസ്. എൻ. ട്രെയിനിംഗ് കോളേജിലെ വിദ്യാർഥികൾക്ക് 2024 നവംബർ 25 മുതൽ ജനുവരി വരെ അദ്ധ്യാപന പരിശീലനത്തിനായി വിവിധ സ്കൂളുകൾ അനുവദിച്ചു. അദ്ധ്യാപന പരിശീലനത്തിന് പോകുന്നതിനുവേണ്ടി തയ്യാറെടുപ്പുകൾ നടത്താൻ ഞങ്ങള്ക്ക് നവംബർ 18 മുതൽ 22 വരെ തയ്യാറെടുപ്പ് വാരം നൽകി. അദ്ധ്യാപന പരിശീലനത്തിനായി എനിക് എസ്.എൻ. എച്ച്. എസ് ശ്രീകണ്ഠേശ്വരം സ്കൂളാണ് ലഭിച്ചത്. തുടർന്ന് അദ്ധ്യാപിക വേണ്ട നിർദ്ദേശങ്ങൾ നൽകി. പഠിപ്പിക്കേണ്ട പാഠഭാഗം സ്കൂളിൽ നിന്നും തിർക്കി അറിഞ്ഞു. സ്കൂൾ പോകുന്നതിനു മുൻപായി തന്ന തയ്യാറെടുപ്പ് വാരത്തിൽ ഓരോ ദിവസമായി ഓരോ പ്രവർത്തനങ്ങൾ ചെയ്തു തീർത്തു. ചാർട്ട്, മോഡൽ, ഐ.സി.ടി, ഫ്ലാഷ് കാർഡ്, പാഠാസൂത്രണം എന്നിവ തയ്യാറാക്കി. സ്കൂൾ പോകുന്നതിനു മുൻപ് ആയി അഞ്ച് പാഠാസൂത്രണം തയാറാക്കി അതായത് ഓപ്ഷൻ അദ്ധ്യാപികയെ കാണിച്ച് തെറ്റുകൾ തിരുത്തി.

Comments