വാരാന്ത്യ റിപ്പോർട്ട്

ബി.എഡ് കരിക്കുല ത്തിൻ്റെ ഭാഗമായ മൂന്നാം സെമസ്റ്റർ അധ്യാപന പരിശീലനത്തിന്റെ അവസാന വാരമായിരുന്നു കഴിഞ്ഞത്. എല്ലാ ആഴ്ചകളെയും അപേക്ഷിച്ചു വളരെ പ്രത്യേകത നിറഞ്ഞ ഒരാഴ്ചയായിരുന്നു കഴിഞ്ഞത്. അധ്യാപന പരിശീലക എന്ന നിലയിൽ പൂർത്തിയാക്കേണ്ട 42 പാഠാസൂത്രണവും സൈക്കോളജി, ഫിലോസഫി, ടെക്നോളജി തുടങ്ങിയ വിഷയങ്ങളുടെ പ്രവർത്തനങ്ങളും യോഗ, ഹെൽത്ത് തുടങ്ങിയവയുടെ പാഠാസൂത്രണവും ചെയ്തുതീർക്കേണ്ട എല്ലാവിധ പ്രവർത്തനങ്ങളും കൃത്യസമയത്ത് തന്നെ പൂർത്തിയാക്കാൻ കഴിയുഞ്ഞു. അധ്യാപന പരിശീലനത്തോടൊപ്പം സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിലും പരിപാടികളിലും പൂർണ്ണമായ പങ്കാളിത്തം ഉറപ്പുവരുത്തി. അധ്യാപകർ നൽകിയ പാഠഭാഗങ്ങൾ കൃത്യസമയത്ത് തന്നെ പൂർത്തിയാക്കുകയും കുട്ടികൾ പൂർണമായി ആശയം ഉൾക്കൊണ്ടു എന്ന് ഉറപ്പുവരുത്തുകയും നിദാന ശോധക പരീക്ഷയും സിദ്ധി ശോധ ക പരീക്ഷയും നടത്തി. ഈ ആഴ്ചയിലെ ആദ്യ ദിവസമായ തിങ്കളാഴ്ച പതിവുപോലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തി രജിസ്റ്ററിൽ ഒപ്പുവെച്ച ശേഷം അനുവദിച്ചിട്ടുള്ള മുറിയിലേക്ക് പോയി. എനിക്കിന്ന് 8 A യില് രണ്ടു പിരീഡ് ഉണ്ടായിരുന്നു. രണ്ടു പിരീഡ് സിദ്ധി ശോധക പരീക്ഷ നടത്തി. ഈ ആഴ്ചയിലെ രണ്ടാം ദിവസമായ ചൊവ്വാഴ്ച 8 A യില് മൂന്നാമത്തെ പീരീഡ് കയറി ഞാൻ ക്ലാസ്സിൽ പഠിപ്പിച്ച പാഠഭാഗങ്ങൾ മൊത്തത്തിൽ ഒന്നുകൂടി കുട്ടികൾക്ക് ഓർമ്മപ്പെടുത്തി കൊടുത്തു. ഈ ആഴ്ചയിലെ അവസാന ദിനമായ ബുധനാഴ്ച അധ്യാപന പരിശീലനത്തിന്റെ അവസാന ദിനം ആയിരുന്നു. പതിവുപോലെ രാവിലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. അന്നത്തെ അസംബ്ലി അധ്യാപന പരിശീലകരായ ഞങ്ങളുടെ നേതൃത്വത്തിൽ എട്ടാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു നടന്നത്. മൂന്നാമത്തെ പീരീഡ് ക്ലാസിൽ കയറി എല്ലാ കുട്ടികളോടും യാത്രയും പറഞ്ഞ് അവർക്ക് ആശംസകളും നൽകിയശേഷം കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകി. സ്കൂളിലെ അധ്യാപകർക്കും അന അധ്യാപകർക്കും മധുരം നൽകിയ ശേഷം അധ്യാപകരോടും കുട്ടികളോടും യാത്ര പറഞ്ഞാണ് സ്കൂളിൽ നിന്നും ഇറങ്ങിയത്. അധ്യാപക വിദ്യാർത്ഥി എന്ന നിലയിൽ ആദ്യഘട്ട അധ്യാപന പരിശീലനം വളരെ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. അതോടൊപ്പം എസ് എൻ എച്ച് എസ് ശ്രീകണ്ഠേശ്വരം എന്ന സ്കൂൾ നൽകിയത് ഒരുപാട് മനോഹരമായ ഓർമ്മകളാണ്. പഠിപ്പിച്ച കുട്ടികൾ, പഠിപ്പിക്കാത്ത കുട്ടികൾ അധ്യാപകർ, അനധ്യാപകർ തുടങ്ങി നിരവധി മുഖങ്ങൾ മനസ്സിൽ നിറഞ്ഞു നിൽപ്പുണ്ട്.

Comments

Post a Comment