വാരാന്ത്യ റിപ്പോർട്ട്

മൂന്നാം സെമസ്റ്റർ ബി. എഡ് കരിക്കുലത്തിൻ്റെ ഭാഗമായ അദ്ധ്യാപന പരിശീലനത്തിൻ്റെ മൂന്നാമത്തെ ആഴ്ചയാണ് ഇത്. ഈ ആഴ്ചയിലെ ആദ്യത്തെ ദിവസം (02-09-24) മാത്രമാണ് ക്ലാസ് ലഭിച്ചത്. അടുത്ത ദിവസം കുട്ടികൾക്ക് ഓണ പരീക്ഷ തുടങ്ങുന്നതിനാൽ അന്ന് പ്രത്യേകമായി ഒന്നും പഠിപ്പിച്ചില്ല. എനിക്ക് ലഭിച്ച പാഠഭാഗങ്ങൾ കൃത്യ സമയത്ത് പൂർത്തിയാക്കി. ആദ്യ ദിവസം ക്ലാസിൽ കയറി പരീക്ഷക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി, കുട്ടികളുടെ സംശയങ്ങൾ പരിഹരിച്ചു. അടുത്ത ദിവസം മുതൽ പരീക്ഷ നടത്തിപ്പ് ചുമതല ആയിരുന്നു. ചോദ്യ പേപ്പറുകൾ ക്ലാസ്സുകളിൽ കൊണ്ട് നൽകാനും ക്ലാസിൽ നിൽക്കാനുമുള്ള ചുമതല എനിക്ക് ലഭിച്ചിരുന്നു. രാവിലെയും ഉച്ചക്കും ശേഷവും കുട്ടികൾക്ക് പരീക്ഷ ഉണ്ട് ആയിരുന്നു.

Comments