വാരാന്ത്യ റിപ്പോർട്ട്
അദ്ധ്യാപന പരിശീലനത്തിൻ്റെ അഞ്ചാം വാരം
മൂന്നാം സെമസ്റ്റർ ബി.എഡ് കരിക്കുലത്തിൻ്റെ ഭാഗമായ അദ്ധ്യാപന പരിശീലനത്തിൻ്റെ
അഞ്ചാം വാരം ആയിരുന്നു കഴിഞ്ഞത്. ഓണം അവധി കഴിഞ്ഞുള്ള ആഴ്ച. ഈ ആഴ്ച്ചയിലെ ആദ്യ
ദിനമായ (23-09-24) തിങ്കളാഴ്ച എനിക്ക് 8 എ യില് 2 പിരീഡ് ഉണ്ടായിരുന്നു.രാവിലെ
മൂന്നാമത്തെ പിരീഡും ഉച്ചയ്ക്ക് ശേഷം ആറാമത്തെ പിരീഡും ഓണം അവധി കഴിഞ്ഞുള്ള ആദ്യ
ദിനം ആയതിനാൽ പഠിപ്പിക്കുന്നതിനോട് കുട്ടികൾക്ക് വലിയ താൽപ്പര്യം
ഉണ്ടായിരുന്നില്ല.എങ്കിലും പാഠാസൂത്രണം മുന്നോട്ട് കൊണ്ട് പോകേണ്ട അത്യാവിഷ്യ
കാരണത്താൽ ഞാൻ ആദ്യ ദിനം തന്നെ ക്ലാസ് എടുത്തു.രണ്ടാമത്തെ ദിവസവും മൂന്നാമത്തെ
പിരീഡ് ക്ലാസിൽ കയറി,ശേഷം ഉച്ചക്ക് ഭക്ഷണം വിളമ്പാൻ പോയി.മൂന്നാം ദിവസം രാവിലെ
മൂന്നാം പിരീഡ് 8 എ യില് ക്ലാസ്സ് എടുത്ത ശേഷം ഉച്ചയ്ക്ക് കേരളസർക്കാർ
സംഘടിപ്പിക്കുന്ന "വാഗ്മായ" എന്ന മലയാളഭാഷ പ്രതിഭകൾക്കായി ഉള്ള പരീക്ഷ നടത്താനായി
പോയി.നാലാം ദിവസം 2024 ഇലെ സ്കൂൾ കലോത്സവം ആയിരുന്നു. അതിനു വേണ്ട സഹായങ്ങൾ ഞങ്ങള്
ചെയ്ത് കൊടുത്തു. ഈ ആഴ്ചയിലെ അവസാന ദിവസമായ വെള്ളിയാഴ്ച എനിക്ക് പിരീഡ്
ഉണ്ടായിരുന്നില്ല. പക്ഷെ 8 എ യില് ആദ്യ പിരീഡ് ഹിന്ദി ആയിരുന്നു. ഹിന്ദി അദ്ധ്യാപിക
എന്തോ തിരക്ക് കരണം ക്ലാസ്സിൽ കയറിയില്ല ആയതിനാൽ ആ പിരീഡ് ഞാൻ കയറി ക്ലാസ്സ്
എടുത്തു.ഉച്ചയ്ക്ക് ശേഷം ക്ലാസ് പി.ടീ.എ ആയിരുന്നു. പൊതുവെ എല്ലാ ആഴ്ചയിൽ നിന്നും
വ്യത്യാസം ആയിരുന്നു ഈ ആഴ്ച. ഓണം കഴിഞ്ഞുള്ള ആഴ്ച ആയതിനാൽ കുട്ടികൾക്ക് ചെറിയ
മടിയും പഠിക്കാൻ ഉള്ള താല്പര്യം പിന്നിലേക്കും ആയിരിന്നു.ഓണം അവധിയുടെ ആ ഒരു
ചിന്താഗതിയിൽ തന്നെ ഇപ്പോഴും.പിന്നെ സ്കൂൾ കലോത്സവവും പി.ടി.എ പൊതുയോഗവും അങ്ങനെ പല
പല പരിപാടികൾ ആയിരുന്നു. എങ്കിലും ക്ലാസുകൾ ഒന്നും നഷ്ടം ആയിട്ട് ഇല്ല. കലോത്സവ
ദിവസം മാത്രം ക്ലാസ് എടുക്കാൻ എനിക്ക് സാധിച്ചില്ല. ഈ ആഴ്ച നല്ല ഒരു ആഴ്ച തന്നെ
ആയിരുന്നു.

Comments
Post a Comment